Spread the love
സെന്‍ട്രൽ ഡ്രഗ്സ് ലാബ് റിപ്പോർട്ട് ഇല്ലാത്ത പേവിഷ വാക്സീനും കേരളത്തിലെത്തി

സെന്‍ട്രൽ ഡ്രഗ്സ് ലബോറട്ടറിയുടെ പരിശോധന റിപ്പോർട്ടില്ലാതെ സംസ്ഥാനത്തേക്ക് പേവിഷ പ്രതിരോധ വാക്സിൻ എത്തിച്ചിട്ടുണ്ടെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ . ഇത് വ്യക്തമാക്കുന്ന രേഖ പുറത്ത് വന്നു. ഗുണനിലവാര പരിശോധന ഇല്ലാതെ സംസ്ഥാനത്തേക്ക് വാക്സിൻ എത്തിച്ചിട്ടില്ലെന്ന ആരോഗ്യമന്ത്രിയുടെ അവകാശവാദത്തിന് വിരുദ്ധമാണിത്.കൊവിഡ് സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങളിൽ മരുന്ന് നിർമാണ കമ്പനിയുടെ മാത്രം പരിശോധനയെ ആശ്രയിച്ച് മരുന്നുകൾ വാങ്ങാമെന്ന കേന്ദ്രത്തിന്‍റെ സർക്കുലറിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് സി ഡി എല്ലിന്‍റെ പരിശോധനാ റിപ്പോർട്ട് ഇല്ലാതെ പേ വിഷ പ്രതിരോധ വാക്സീൻ കേരളത്തിലെത്തിച്ചതെന്നും മെഡിക്കൽ സർവീസസ് കോർപറേഷൻ പറയുന്നു. ഗുണനിലവാര പരിശോധന നടത്തി റിപ്പോർട്ട് നൽകുന്ന കസൗളിയിലെ കേന്ദ്ര മരുന്ന് ലാബിൽ നിന്ന് ഗുണനിലവാര പരിശോധനയില്ലാതെ വാകസിൻ എത്തിക്കേണ്ടി വന്നിട്ടുണ്ടെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ രേഖാമൂലം തന്നെ സമ്മതിക്കുന്നു.റിപ്പോർട്ട് കിട്ടിയെന്നും, പരിശോധിച്ച ശേഷം നടപടികളിലേക്ക് കടക്കുമെന്നും മനുഷ്യാവകാശ കമ്മിഷനും വ്യക്തമാക്കി

Leave a Reply