കോഴിക്കോട് : രാഹുൽഗാന്ധി വയനാട്ടിൽനിന്ന് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജന.സെക്രട്ടറി പറഞ്ഞു. എവിടെ മത്സരിക്കണമെന്നു തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. കഴിഞ്ഞ തവണ കേരളത്തിൽ 19 സീറ്റുകളിലാണ് വിജയിച്ചതെങ്കിൽ ഇത്തവണയത് 20 ആക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ തവണ മത്സരിച്ച എല്ലാവർക്കും സീറ്റുകൊടുക്കണോ എന്നു തീരുമാനിക്കേണ്ടത് പാർട്ടിയാണ്. മത്സരിക്കാൻ ആഗ്രഹമുള്ള ആർക്കും ഹൈക്കമാൻഡുമായി ചർച്ച നടത്താൻ സാധിക്കും.
യോഗങ്ങളിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗേലു പങ്കെടുക്കുന്നത് പാർട്ടിയുടെ ഘടന അടുത്തറിഞ്ഞ് അതനുസരിച്ച് നയം രൂപീകരിക്കാനാണ്. അതിൽ ഒരു അസ്വാഭാവികതയുമില്ല. ഇതിനുവേണ്ടിയാണ് പാർട്ടി ഒരു സ്ട്രാറ്റജിസ്റ്റിനെ നിയമിച്ചത്.