മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്. വ്യാഴാഴ്ചയാണ് രാഹുല്‍ വയനാട്ടില്‍ എത്തുക. വന്‍ സ്വീകരണമൊരുക്കുമെന്ന് ഡിസിസി അറിയിച്ചു. അതേസമയം രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ചതില്‍ വൻ പ്രതിഷേധം. സംഭവത്തില്‍ 19 എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്ന് പൊലീസ് നടപടിയുണ്ടാകും.