Spread the love

രാഹുൽ ഗാന്ധിക്ക് ഇന്ന് 51 വയസ്സ്

1970 ജൂൺ 19- നു ഡൽഹിയിലാണ് രാജീവ് ഗാന്ധിയുടേയും ഇറ്റലിക്കാരിയായ സോണിയാ ഗാന്ധിയുടേയും രണ്ടു മക്കളിൽ മൂത്തവനായി രാഹുലിന്റെ ജനനം.രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി, മുത്തശ്ശി ഇന്ദിരാഗാന്ധി, മുതുമുത്തശ്ശൻ ജവഹർലാൽ നെഹ്രു എന്നിവരെല്ലാം ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാമഹനായിരുന്ന ഫിറോസ് ഗാന്ധി ഗുജറാത്തിൽ നിന്നുള്ള ഒരു പാർസി വംശജനായിരുന്നു. പ്രിയങ്കാ ഗാന്ധി ഇളയ സഹോദരിയും റോബർട്ട് വാധ്ര സഹോദരി ഭർത്താവുമാണ്.

1981 മുതൽ 1983 വരെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ഡൂൺ സ്കൂളിൽ പ്രവേശനം നേടുന്നതിനുമുമ്പ് രാഹുൽ ഗാന്ധി ഡൽഹി സെന്റ് കൊളംബ സ്കൂളിൽ ചേർന്നു.അതേസമയം, പിതാവ് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും 1984 ഒക്ടോബർ 31 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോൾ അദ്ദേഹം പ്രധാനമന്ത്രിയായിത്തീരുകയും ചെയ്തു. സിഖ് തീവ്രവാദികളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെ കുടുംബം നേരിട്ട സുരക്ഷാ ഭീഷണികളെത്തുടർന്ന് രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്കയും പിന്നീട് ഭവനത്തിലിരുന്ന് സ്‌കൂൾ വിദ്യാഭ്യാസം നേടിയത്.

ബിരുദ പഠനത്തിനുമുന്നോടിയായി 1989 ൽ ദില്ലി സെന്റ് സ്റ്റീഫൻസ് കോളേജിൽ ചേർന്ന രാഹുൽ ഗാന്ധി ഒന്നാം വർഷ പരീക്ഷ പൂർത്തിയാക്കിയ ശേഷം ഹാർവാർഡ് സർവകലാശാലയിലേക്ക് മാറി.1991 ലെ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പിതാവ് രാജീവ് ഗാന്ധിയെ തമിഴ് പുലികൾ (എൽടിടിഇ) കൊലപ്പെടുത്തിയ ശേഷം, സുരക്ഷാ കാരണങ്ങളാൽ അമേരിക്കയിലെ ഫ്ലോറിഡയിലെ റോളിൻസ് കോളേജിലേക്ക് അദ്ദേഹം മാറുകയും അവിടെനിന്ന് ബി.എ. ബിരുദം നേടുകയും ചെയ്തു.റോളിൻസ് കോളജിലെ അദ്ദേഹത്തിന്റെ കാലത്ത് റൗൾ വിൻസി എന്ന ഓമനപ്പേര് സ്വീകരിച്ച അദ്ദേഹത്തിന്റെ വ്യക്തിത്വം സർവകലാശാലാ ഉദ്യോഗസ്ഥർക്കും സുരക്ഷാ ഏജൻസികൾക്കും മാത്രമേ അറിയാമായിരുന്നുള്ളു.തുടർപഠനത്തിലൂടെ അദ്ദേഹം 1995 ൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ നിന്ന് ഒരു എംഫിൽ നേടി.

2004 മുതൽ ലോക്‌സഭാ അംഗമായ ഇദ്ദേഹം 2019 വരെ അമേഥി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2019 മുതൽ വയനാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. 2017 ഡിസംബറിൽ കോൺഗ്രസിന്റെ പ്രസിഡന്റെ സ്ഥാനം രാഹുൽ ഏറ്റെടുത്തു. 2019 തിൽ ലോകസഭ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് രാജിവെച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെയും ട്രസ്റ്റിയായി അദ്ദേഹം തുടരുന്നു.

Leave a Reply