മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിക്കുന്നതിനായി രാഹുൽ ആശുപത്രിയിലെത്തി. സോണിയ ഗാന്ധിയെ കണ്ട ശേഷം ഇഡി ഓഫീസിലേക്ക് തിരികെ എത്തുകയും ചെയ്തു. രാഹുലിനൊപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും ആശുപത്രിയിലെത്തിയിരുന്നു. കൊറോണ ബാധിച്ചതിനെ തുടർന്ന് ഇന്നലെ ആരോഗ്യ സ്ഥിതി മോശമായതിനാൽ സോണിയ ഗാന്ധിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. 2014ലാണ് കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണം ആരംഭിച്ചു. ആയിരക്കണക്കിന് കോടി രൂപയുടെ ഭൂമി കൈയേറ്റവും ദുര്‍വിനിയോഗവും ആരോപിച്ച് സോണിയാ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ ബിജെപി മുന്‍ എംപി സുബ്രഹ്‌മണ്യന്‍ സ്വാമി ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.