മലയാളത്തിലെ യുവ സംഗീത സംവിധായകനാണ് രാഹുൽ രാജ് . തമിഴ് ചിത്രം കടവുൾ പാതി മിറുഗം പാതി എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീത സംവിധാനം ചെയ്തത്. വാസ്കോ ഡ ഗാമ, പുലരുമോ രാവുഴിയുമോ, ഹേമന്തമെൻ, ലൈലാകമേ, ഒരേ നിലാ, നസ്രേത്തിൻ നാട്ടിലേ തുടങ്ങി നിരവധി ഗാനങ്ങളാണ് രാഹുൽ പ്രേക്ഷകർക്ക് സമ്മാനിത്. ഇപ്പോഴിതാ, സഹോദരി രഹ്നാ രാജിൻറെ ഓർമ്മ ദിനത്തിൽ സോഷ്യൽമീഡിയിയൽ പങ്കുവെച്ചിരിക്കുന്ന ഹൃദയം തൊടുന്ന കുറിപ്പ് ശ്രദ്ധ വൈറലാവുകയാണ്. 2016ൽ കാൻസർ ബാധിതയായിട്ടാണ് രഹ്ന രാജ് ഓർമ്മയായത്.
നിങ്ങളില്ലാതെ അഞ്ച് വർഷങ്ങൾ. നമ്മൾ ഒരുമിച്ച് കണ്ട ഒട്ടനവധി സ്വപ്നങ്ങളിലെ കാര്യങ്ങൾ ഞാൻ ചെയ്യുന്നതിന് കാരണക്കാരിയായത് നിങ്ങളാണ്. പലപ്പോഴും അസാധ്യമായവയെന്ന് ഞാൻ കരുതിയിരുന്ന കാര്യങ്ങളായിരുന്നു അവ. ആ പട്ടികയിൽ ഇനിയും ചെയ്യാൻ ഒരുപാട് കാര്യങ്ങളുമുണ്ട്. എൻറെ അകവും പുറവും ഒരുപോലെ അറിഞ്ഞയാൾ നിങ്ങളായിരുന്നു…കുട്ടിക്കാലത്തെ കാര്യങ്ങളും നൊസ്റ്റാൾജിയയുമൊക്കെ പങ്കുവയ്ക്കാൻ ജീവിതകാലം ഒപ്പമുണ്ടാകുമെന്ന് കരുതിയിരുന്ന ഒരേയൊരാളായിരുന്നു നിങ്ങൾ. പക്ഷേ നിങ്ങൾ പാതിവഴിയിൽ ഞങ്ങളെ തനിച്ചാക്കിയിട്ട് പോയികളഞ്ഞു. ജീവിതം മുമ്പോട്ട് പോകണമെന്നെനിക്കറിയാം…
ലോകത്തിലെ ഓരോ സഹോദരനും അവരുടെ സഹോദരി അവർക്ക് എത്രമാത്രം പ്രധാനപ്പെട്ടയാളാണെന്ന് മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ കൂടെയുള്ള സമയത്ത് നമ്മൾ അവരുടെ മൂല്യമറിയില്ല, എനിക്ക് അതിശയകരമായൊരാൾ കൂടെ ഉണ്ടായിരുന്നതു കൊണ്ടാണിതെന്ന് എനിക്കറിയാം. പക്ഷേ എനിക്കയാളെ ശാരീരികമായി നഷ്ടപ്പെട്ടിരിക്കുകയാണ്”