Spread the love

ഭ്രമയുഗം, ഭൂതകാലം എന്നീ ഹിറ്റ് ഹൊറര്‍ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം വരുന്നു. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.
ഹൊറര്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍ ആരംഭിക്കും. 40 ദിവസം നീളുന്ന ഷൂട്ടാണ് ചിത്രത്തിനായി പ്ലാന്‍ ചെയ്തിരിക്കുന്നത്.

ഭ്രമയുഗത്തിന്റെ നിര്‍മാതാക്കളായ വൈ നോട്ട് ഫിലിംസും രാഹുല്‍ സദാശിവനും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുക എന്നിങ്ങനെയാണ് റിപ്പോര്‍ട്ടുകള്‍.പ്രണവ് മോഹന്‍ലാലിനും രാഹുല്‍ ഒരു മികച്ച കഥാപാത്രവും സിനിമയും സമ്മാനിക്കുമെന്ന പ്രതീക്ഷയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പലരും കമന്റുകളില്‍ പങ്കുവെക്കുന്നത്.വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലായിരുന്നു പ്രണവ് ഒടുവില്‍ അഭിനയിച്ചത്.

Leave a Reply