
തലശ്ശേരി∙ ടിപ്പർ ലോറി ഇടിച്ച് കൊടുവള്ളി റെയിൽവേ ഗേറ്റ് തകർന്നു . ഇതേത്തുടർന്ന് മണിക്കൂറുകളോളം ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. തലശ്ശേരി– അഞ്ചരക്കണ്ടി റൂട്ടിലേക്കുള്ള വാഹനങ്ങൾ അടുത്തുള്ള റോഡുകളിലൂടെ തിരിച്ചുവിട്ടു. രാവിലെ ഗേറ്റ് അടയ്ക്കുന്നതിനിടെ കടന്നുവന്ന ലോറി ഓട്ടോറിക്ഷയിൽ തട്ടി നിയന്ത്രണംവിട്ട് ഗേറ്റിൽ ഇടിക്കുകയായിരുന്നു.
കണ്ണൂരിൽ നിന്ന് റെയിൽവേ എൻജിനീയറിങ് വിഭാഗം ജീവനക്കാർ എത്തി അറ്റകുറ്റപ്പണി നടത്തി ഉച്ചയ്ക്ക് 2.30ന് ആണ് ഗേറ്റ് തുറന്നത്. ടിപ്പർ ലോറി ഡ്രൈവർ പിണറായിയിലെ അഖിലിനെതിരെ ആർപിഎഫ് നടപടി എടുത്തു.