Spread the love
സിൽവർ ലൈനിന് ഒരു ലക്ഷം കോടിക്ക് മേൽ ചെലവെന്ന് റെയിൽവേ മന്ത്രി

സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ കേരളം തിടുക്കം കാട്ടരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വളരെ സങ്കീർണമായ ഒരു പദ്ധതിയാണ് സിൽവർ ലൈൻ. പദ്ധതി നടപ്പാക്കാൻ 63,000 കോടി രൂപയുടെ ചെലവുണ്ടെന്നാണ് കേരളത്തിൻ്റെ കണക്ക്. എന്നാൽ ഒരു ലക്ഷം കോടിക്ക് മേൽ പദ്ധതിക്ക് ചെലവാക്കേണ്ടി വരും എന്നാണ് റെയിൽവേ മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ. അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സാങ്കേതികവും പാരിസ്ഥിതികവുമായ പല പ്രശ്നങ്ങളും പരിഗണിക്കേണ്ടതായിട്ടുണ്ട്. വലിയ ജനകീയ പ്രക്ഷോഭങ്ങളും പദ്ധതിക്കെതിരെ നടക്കുന്ന സാഹചര്യത്തിൽ നന്നായി ആലോചിച്ചു വേണം ഇങ്ങനെയൊരു പദ്ധതിയുമായി മുന്നോട്ട് പോകാൻ. അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാം വശവും പരിശോധിച്ച് കേരളത്തിൻ്റെ നന്മ മുൻനിർത്തിയുള്ള നല്ലൊരു തീരുമാനം ഇക്കാര്യത്തിൽ എടുക്കുമെന്നും അതു വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും കേരളത്തിലെ എംപിമാരോട് റെയിൽവേ മന്ത്രി രാജ്യസഭയിൽ പറഞ്ഞു.

Leave a Reply