Spread the love

കോഴിക്കോട് : ഗവ. മെഡിക്കൽ കോളജിൽ റെയിൽവേ റിസർവേഷൻ കൗണ്ടർ സ്ഥാപിക്കാനായി തയാറാക്കിയ മുറി റെയിൽവേയ്ക്കു കൈമാറുന്നത് വൈകുന്നു. സാങ്കേതികത്വം പറഞ്ഞാണ് നടപടികൾ നീളുന്നത്. നേരത്തെ സന ടവറിൽ വാടകയ്ക്കായിരുന്നു റെയിൽവേയുടെ റിസർവേഷൻ കൗണ്ടർ പ്രവർത്തിച്ചത്.

രാജ്യത്ത് എവിടെയും വാടക കെട്ടിടത്തിൽ റിസർവേഷൻ കൗണ്ടർ വേണ്ടെന്ന റെയിൽവേയുടെ തീരുമാനത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ഏപ്രിൽ 30നു കൗണ്ടർ അടച്ചത്. എന്നാൽ മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിൽ റിസർവേഷൻ കൗണ്ടറിനു സൗകര്യം നൽകാമെന്നു അധികൃതർ റെയിൽവേയെ അറിയിച്ചിരുന്നു. എം.കെ.രാഘവൻ എംപി ആവശ്യപ്പെട്ട പ്രകാരമായിരുന്നു നടപടി.

സംരക്ഷണ കേന്ദ്രം കെട്ടിടത്തിന്റെ ഒരു ഭാഗത്താണ് കൗണ്ടർ ഒരുക്കിയത്. ബിസിനസ് നെറ്റ്‌വർക്ക് ഇന്റർനാഷനലിന്റെ ഡോ. എ.എം.ഷെരീഫ് ചെയർമാനായ ഗ്രാറ്റിറ്റ്യൂഡ് ഫൗണ്ടേഷൻ നാലര ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് കെട്ടിടത്തിൽ സൗകര്യം ഒരുക്കിയത്.

Leave a Reply