Spread the love
സിൽവർ ലൈനിനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കൽ നടപടി ഹൈക്കോടതിയിൽ ശരിവെച്ച് റെയിൽവേ

സ്ഥലമേറ്റെടുക്കൽ വിജ്ഞാപനത്തിന് അനുമതിയുണ്ടെന്നും റെയിൽവേ കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാർ വാദങ്ങളെ കോടതിയിൽ റെയിൽവേ പിന്തുണച്ചു. ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടികൾ ചോദ്യംചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിലെ അന്തിമ വാദത്തിനിടെയാണ് റെയിൽവേ നിലപാട് അറിയിച്ചത്.

സ്ഥലം ഏറ്റെടുക്കൽ നടപടികൾ റദ്ദാക്കരുതെന്നായിരുന്നു സർക്കാരിന്റെ വാദം. സിൽവർ ലൈനിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നതിന് കെ- റെയിലിന് അനുമതിയുണ്ടെന്ന് കോടതിയിൽ റെയിൽവേ വ്യക്തമാക്കി. സിൽവർലൈൻ ഒരു പ്രത്യേക റെയിൽവേ പദ്ധതിയല്ല. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതി സ്ഥലമേറ്റെടുക്കലിന് ആവശ്യമില്ല. 2013-ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും റെയിൽവേ കോടതിയിൽ അറിയിച്ചു.

Leave a Reply