ഉത്തരേന്ത്യയിൽ കനത്ത മഴയിൽമരണം 42 ആയി. കനത്ത മഴയിൽ യമുന നദിയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഹരിയാനയിലും ദില്ലിയിലും കേന്ദ്ര ജല കമ്മിഷൻ പ്രളയ മുന്നറിയിപ്പ് നൽകി. ഉത്തരാഖണ്ഡിൽ ചമോലി നദിയും കര കവിഞ്ഞൊഴുകുകയാണ് .
ഹിമാചൽ പ്രദേശിലെ 7 ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
മലയാളികളടക്കം നിരവധി വിനോദ സഞ്ചാരികൾ ഹിമാചലിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർ സുരക്ഷിതരാണെന്നും ഹോട്ടൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഹിമാചൽ സർക്കാർ അറിയിച്ചു. കുളു മണാലി എന്നിവിടങ്ങളിൽ നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്.
24 മണിക്കൂർ നേരത്തേക്ക് പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ, രാജസ്ഥാൻ, ദില്ലി എന്നിവിടങ്ങളിൽ അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.