ഷിംല∙ ഹിമാചൽ പ്രദേശിനെ തകർത്തെറിഞ്ഞ മഴക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി. സംസ്ഥാനത്തിനു പ്രത്യേക പാക്കേജ് വേണമെന്നും സുഖ്‍വിന്ദർ സിങ് ആവശ്യപ്പെട്ടു. ഈ രണ്ട് ആവശ്യങ്ങളും സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനു മുൻപിൽ നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ ഇത് കേന്ദ്രസർക്കാർ അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജി20 ഉച്ചകോടിക്കിടെ നടന്ന അത്താഴവിരുന്നിൽ തന്റെ ആവശ്യം പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ദുരന്തബാധിത പ്രദേശത്ത് എത്തിയ പ്രിയങ്ക ഗാന്ധിക്കു മുഖ്യമന്ത്രി നന്ദി പറയുകയും ചെയ്തു. ദുരന്തബാധിത മേഖലകളിലെ ജനങ്ങളെ കാണാൻ പ്രിയങ്ക സമയം കണ്ടെത്തിയെന്നും കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രിയങ്കയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മഴയും വെള്ളപ്പൊക്കവും ഹിമാചൽ പ്രദേശിനെ തകർത്തെറിഞ്ഞിരിക്കുകയാണ്. വലിയ നാശനഷ്ടങ്ങളാണു സംസ്ഥാനത്തു റിപ്പോർട്ട്