Spread the love
സംസ്ഥാനത്ത് നാശം വിതച്ച് മഴ; കോടികളുടെ കൃഷിനാശം

തിരുവനന്തപുരം: വേനൽചൂടിൽ ആശ്വാസമായെത്തിയ മഴ സംസ്ഥാനത്ത് കനത്ത നാശനഷ്ടം വിതച്ചുകൊണ്ട് തുടരുന്നു. മൂന്ന് ദിവസം ശക്തമായി മഴ തുടർന്നതോടെ നെൽപ്പാടങ്ങൾ വെള്ളത്തിലായി. കനത്ത മഴയിൽ സംസ്ഥാനത്തു 15.27 കോടിരൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. ആലപ്പുഴയിൽ മാത്രം 10.46 കോടിയുടെ കൃഷി നശിച്ചു. വിവിധ ജില്ലകളിലായി 1,469 ഹെക്ടർ പ്രദേശത്തെ 2,954 കർഷകരെയാണു കൃഷിനാശം നേരിട്ടു ബാധിച്ചത്. 14 മുതൽ മുതൽ ഇന്നലെ വരെയുള്ള കൃഷി വകുപ്പിന്റെ കണക്കുകൾ പ്രകാരമാണിത്. എറണാകുളം, പത്തനംതിട്ട, കൊല്ലം, കോട്ടയം, മലപ്പുറം, തൃശൂർ ജില്ലകളിലും കൃഷി നാശമുണ്ടായി. 868 ഹെക്ടറിലെ നെൽകൃഷി നശിച്ചു. വാഴകൃഷിയും നശിച്ചിട്ടുണ്ട്.

മഴ തോരാതെ തുടരുന്നതിനാൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയും ഒഴിയുന്നില്ല. ഇന്നലെ പകൽ മഴ കാര്യമായി പെയ്യാതിരുന്നതോടെ കിഴക്കൻ മേഖലയിൽ നിന്നു വെള്ളം കാര്യമായി താഴ്‌ന്നെങ്കിലും പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് താഴ്ന്നിട്ടില്ല.

Leave a Reply