രജനികാന്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ഇന്ന് വൈകുന്നേരത്തോടെ ആശുപത്രി വിടാനാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി സഹോദരന്‍ സത്യനാരായണ പറഞ്ഞു. രജനികാന്തിന്റെ ഇതുവരെയുള്ള പരിശോധന ഫലങ്ങളിലൊന്നും ആശങ്കപ്പെടാനില്ല. ഉച്ചയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ സംഘം വീണ്ടും പരിശോധന നടത്തും. അതിന് ശേഷമായിരിക്കും തീരുമാനമെടുക്കുക എന്ന് അപ്പോള ആശുപത്രി അധീകൃതര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് രജിനികാന്ത് ഇപ്പോഴുള്ളത്. പുുതിയ സിനിമ ‘അണ്ണാത്തെ’യുടെ ലൊക്കേഷനില്‍ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രജനി സ്വയം നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ താരത്തിന്റെ രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ആശുപത്രി വിട്ടാലും പൂര്‍ണ വിശ്രമമാണ് താരത്തിന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ ആരെയും സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നതായിരിക്കില്ല.