Spread the love
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യയുടെ 25ാമത് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പുകളും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പും രാജീവ് കുമാറിന്‍റെ മേല്‍നോട്ടത്തിലായിരിക്കും. ബിഹാര്‍– ജാര്‍ഖണ്ഡ് കേഡറിലെ 1984 ബാച്ച് െഎഎഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാര്‍‌ നേരത്തെ ധനസെക്രട്ടറിയായിരുന്നു. 2020ല്‍ വിരമിച്ച ശേഷം പൊതുമേഖലാ സ്ഥാപന സിലക്ഷന്‍ ബോര്‍ഡ് ചെയര്‍മാനായി. 2020 സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് കമ്മിഷണറായി.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പദവിയില്‍ നിന്ന് 2025 ഫെബ്രുവരിയിലായിരിക്കും വിരമിക്കുക.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു

Leave a Reply