Spread the love
കൽപ്പന ചൗള ബഹിരാകാശ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് രാജ്നാഥ് സിംഗ്

കൽപ്പന ചൗള സെന്റർ ഫോർ റിസർച്ച് ഇൻ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ചണ്ഡീഗഡ് സർവകലാശാലയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്ത് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇത് ഭാരതത്തിന് ഒരു അഭിമാന നിമിഷമാണ്. ഡോ. സതീഷ് ധവാൻ, ഡോ. എപിജെ അബ്ദുൽ കലാം, ഡോ. വിക്രം സാരാഭായി തുടങ്ങിയ മഹാരഥന്മാരുടെ ദീർഘകാല സ്വപ്നം പൂവണിയുന്ന പ്രക്രിയയ്ക്കാണ് നാം ഇന്നു തുടക്കം കുറിക്കുന്നത്.’ ഉദ്ഘാടന വേളയിൽ പ്രതിരോധമന്ത്രി പറഞ്ഞു. ബഹിരാകാശ രംഗത്തെ അതികായൻമാരായ പൂർവികരെ പോലെ മിടുക്കരായവർ അടുത്ത തലമുറയിൽ നിന്നും ഉയർന്നു വരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Leave a Reply