ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളുടെ (എല്‍സിഎച്ച്) ആദ്യ ബാച്ച് ഇന്ന് വ്യോമസേനയുടെ ഭാഗമാകും.ഇന്ത്യയില്‍ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത യുദ്ധ ഹെലികോപ്റ്ററാണ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് (എച്ച്എഎല്‍) ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എച്ച് എ എല്‍ പറയുന്നതനുസരിച്ച്, 5,000 മീറ്റര്‍ (16400 അടി) ഉയരത്തില്‍, ആയുധങ്ങളും ഇന്ധനവുമായി പറക്കാന്‍ ഹെലികോപ്റ്ററിനാകും.ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെയും ഇന്ത്യന്‍ ആര്‍മിയുടെയും പ്രവര്‍ത്തന ആവശ്യകതകള്‍ നിറവേറ്റുന്നത് ലക്ഷ്യമിട്ടാണ് ഇതിന്റെ നിര്‍മ്മാണം. മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ക്ക് എല്ലാ കാലാവസ്ഥയിലും പോരാടാനുള്ള കഴിവുണ്ട്. ഈ ഹെലികോപ്റ്ററുകള്‍ വ്യോമസേനയുടെ പോരാട്ട വീര്യത്തിന് വലിയ ഉത്തേജനമാകുമെന്ന് പ്രതിരോധ മന്ത്രി തന്റെ ട്വിറ്ററില്‍ കുറിച്ചു.