തിരുവനന്തപുരം: വരാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സീറ്റ് സി.പി.ഐക്കും സി.പി.എമ്മിനും നല്‍കാന്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണയായി.എല്‍ജെഡി, എന്‍സിപി, ജെഡിഎഫ് എന്നീ ഘടക കക്ഷികളും സീറ്റില്‍ അവകാശം ഉന്നയിച്ചിരുന്നെങ്കിലും സീറ്റുകള്‍ സിപിഐക്കും സിപിഐഎമിനും നല്‍കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി അറിയിച്ചു.
ഐക്യകണ്‌ഠേനയാണ് രാജ്യസഭാ സീറ്റിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് എല്ലാ ഘടകകക്ഷികളും അഭിപ്രായം അറിയിച്ചുവെന്നും കൂട്ടായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐക്ക് ലഭിച്ച രാജ്യസഭാ സീറ്റില്‍ ഇന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും എന്നാണ് സൂചന.