Spread the love

സ്വന്തം ജീവിതം സിനിമയാവുന്ന കാര്യം പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. രണ്ട് മണിക്കൂര്‍ വീതമുള്ള ആറ് ഭാഗങ്ങളായി രാം ഗോപാല്‍ വര്‍മ്മയുടെ ജീവിതം പറയുന്ന സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ ദൊരസൈ തേജയാണ്. മൂന്ന് ഭാഗങ്ങളുടെ പേരുകളും അവയുടെ ഉള്ളടക്കവും ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുമുണ്ട് അദ്ദേഹം. ബൊമ്മകു ക്രിയേഷന്‍സിന്റെ ബാനറില്‍ ബൊമ്മകു മുരളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

രാം ഗോപാല്‍ വര്‍മ്മയ്ക്ക് 20 വയസ്സുണ്ടായിരുന്നപ്പോഴത്തെ കാലമാണ് പരമ്ബരയിലെ ആദ്യ ചിത്രത്തില്‍. ‘രാമു’ എന്ന് പേരിട്ടിരിക്കുന്ന ഈ ഭാഗത്തില്‍ ഒരു പുതുമുഖമായിരിക്കും രാം ഗോപാല്‍ വര്‍മ്മയെ അവതരിപ്പിക്കുക. വിജയവാഡയിലെ കോളേജ്കാല ദിനങ്ങളും ആദ്യം ചിത്രമായ ‘ശിവ’ സംവിധാനം ചെയ്യുന്നതുമെല്ലാം ആദ്യ ഭാഗത്തില്‍ ഉള്‍പ്പെടും.

‘രാം ഗോപാല്‍ വര്‍മ്മ’ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ചിത്രം പെണ്‍കുട്ടികളും അധോലോകനേതാക്കളും അമിതാഭ് ബച്ചനുമൊക്കെയുള്ള തന്റെ മുംബൈ ജീവിതം ആയിരിക്കും. മറ്റൊരു നടനായിരിക്കും ഈ ഭാഗത്തില്‍ നായകനായി എത്തുക. ‘ആര്‍ജിവി- ദി ഇന്റലിജന്റ് ഇഡിയറ്റ്’ എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ചിത്രത്തില്‍ രാം ഗോപാല്‍ വര്‍മ്മ തന്നെ നായകനായി എത്തും.

Leave a Reply