Spread the love

പ്രതിസന്ധികൾ നേരിടേണ്ടി വരുമ്പോഴെല്ലാം മനുഷ്യത്വത്തിന്റെയും സഹാനുഭൂതിയുടെയും വേറിട്ട മുഖങ്ങൾ പലയിടങ്ങളിൽ നിന്നായി തെളിഞ്ഞു വരാറുണ്ട്.

കഷ്ടത അനുഭവിക്കുന്നവർക്ക് വേണ്ടി നമുക്കോരോരുത്തർക്കും എന്ത് ചെയ്യാനാകും എന്ന് ചിന്തിക്കുമ്പോൾ കിട്ടുന്ന ഉത്തരങ്ങൾ പലർക്കും പലതാണ്. അത്തരത്തിൽ വേറിട്ടൊരു സേവന പ്രവർത്തനവുമായി ശ്രദ്ധേയനാവുകയാണ് പാലക്കാട് ജില്ലയിലെ സിപിഐ(എം) കൊല്ലങ്കോട് ഏരിയ സെക്രട്ടറി സ.രമാധരൻ.

കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ” സുഭിക്ഷ കേരളം” പദ്ധതിയുടെ ഭാഗമായി നടത്തിയ മത്സ്യ കൃഷിയിലൂടെ ലഭിച്ച മുഴുവൻ മത്സ്യവും ജനങ്ങൾക്ക് സൗജന്യമായി നൽകിയാണ് രമാധരൻ മാതൃകയാവുന്നത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് രമാധരൻ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പടുതാക്കുളം ഒരുക്കി മത്സ്യ കൃഷി നടത്തിയത്. കൃഷി ആരംഭിക്കുമ്പോൾ തന്നെ പദ്ധതി വിജയിക്കുകയാണെങ്കിൽ മുഴുവൻ ആദായവും ജനങ്ങൾക്ക് സൗജന്യമായി തന്നെ നൽകുമെന്ന് തീരുമാനിച്ചിരുന്നു എന്നും രമാധരൻ പറയുന്നു.

രമാധരനെപ്പോലെയുള്ളവർ നിരവധി പേർക്ക് പ്രചോദനമാണ്. ഈ അവസരത്തിൽ അദ്ദേഹത്തിന് ഫിഷറീസ് വകുപ്പിന്റെയും എന്റെയും എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.

Leave a Reply