Spread the love
സൗദി അറേബ്യയിൽ പാഠ്യവിഷയമായി രാമായണവും മഹാഭാരതവും

സൗദി അറേബ്യയിലെ വിദ്യാഭ്യാസ മേഖലയ്ക്കായി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നോട്ടു വച്ച പുതിയ പദ്ധതിയായ ‘വിഷന്‍ 2030’ കൊണ്ടുവരുന്നതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളിലെ ചരിത്രവും സംസ്കാരവും പാഠ്യ വിഷയമാക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികളെ രാമായണവും മഹാഭാരതവും പാഠ്യവിഷയമാക്കുമെന്നാണ് റിപ്പോർട്ട്.

യോഗ ആയുർവ്വേദം തുടങ്ങിയ ആഗോള തലത്തിൽ ശ്രദ്ധേയമായ ഭാരത സംസ്കൃതികളെ കുറിച്ചും പഠനവിധേയമാക്കുമെന്നു റിപ്പോർട്ട് ഉണ്ട്. അതേസമയം പുതിയ വിഷൻ 2030 യിൽ ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സൗദി അറേബ്യ മുന്നോട്ടുവച്ച ‘വിഷന്‍ 2030’ സിലബസ് സ്വതന്ത്രവും സ്നേഹപൂര്‍ണവുമായ ഭാവി കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്ന് നൗഫ് അല്‍ മാര്‍വായ് ട്വീറ്റ് ചെയ്തത്.

Leave a Reply