Spread the love

അനായാസമായ അഭിനയ പ്രതിഭ കൊണ്ടും സൗന്ദര്യം കൊണ്ടും തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ പ്രേക്ഷകരെ ഒരു കാലത്ത് ത്രസിപ്പിച്ച നടിയാണ് രംഭ. തൊണ്ണൂറുകളിൽ തിളങ്ങി നിന്ന തെന്നിന്ത്യൻ സൂപ്പർ നായിക ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് ഇടവേളയെടുകാണുകയായിരുന്നു. ഇപ്പോഴിതാ താരം വമ്പൻ തിരിച്ചു വരവിനൊരുങ്ങുകയാണെന്നാണ് വിവരം. ഒരു അഭിനേത്രി എന്ന നിലയിൽ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് താരത്തിന്റെ തിരിച്ചു വരവ് എന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

‘എല്ലായ്പ്പോഴും ആദ്യ പ്രണയം സിനിമയോടാണ്. ഒരു നടിയെന്ന നിലയിൽ ശരിക്കും വെല്ലുവിളി ഉയർത്തുന്ന വേഷങ്ങൾ ചെയ്യാനുള്ള ശരിയായ സമയമാണിതെന്ന് തോന്നുന്നു . പുതിയ മാനങ്ങൾ പര്യവേക്ഷണം ചെയ്യാനും പ്രേക്ഷകരുമായി അർത്ഥവത്തായ രീതിയിൽ സംവദിക്കാനും നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ് എന്നാണ് തന്റെ തിരിച്ചുവരവിനെ കുറിച്ച് താരം പറഞ്ഞത്.

അതേസമയം ഏതു ഭാഷയലെ ഏത് ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ് എന്നത് വ്യക്തത ഇനിയും വന്നിട്ടില്ല.

Leave a Reply