Spread the love

കഴിഞ്ഞ ദിവസം എം.ടിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സീരീസിന്റെ ട്രെയ്‌ലർ ലോഞ്ച് വേളയിൽ അരങ്ങേറിയ അപ്രതീക്ഷിത രംഗങ്ങളിൽ വിശദീകരണവുമായി സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ രംഗത്ത്. സീരീസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ഹ്രസ്വചിത്രത്തിന്റെ സംഗീത സംവിധാനത്തിന് രമേശ് നാരായണനെ പുരസ്‌കാരം നൽകി ആദരിക്കാൻ എത്തിയ ആസിഫിൽ നിന്നും നീരസത്തോടെ പുരസ്ക്കാരം വാങ്ങി ഹസ്തദാനം പോലും ചെയ്യാതെ നടനെ അപമാനിച്ചുവെന്നായിരുന്നു ആരോപണം. പുരസ്ക്കാരം മനസില്ലാ മനസോടെ വാങ്ങിയ രമേഷ് നാരായൺ ചിത്രത്തിന്‍റെ സംവിധായകന്‍ ജയരാജിനെ വിളിച്ച് ഒന്നുകൂടി പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു.

എന്തായാലും ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി രമേഷ് നാരായണ്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്നാണ് രമേഷ് നാരായണ്‍ പറയുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ അങ്ങനെ തോന്നിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ആസിഫിനെ വിളിച്ചു സംസാരിക്കും. ഞാൻ ഏറെ ബഹുമാനിക്കുന്ന നടനാണ് ആസിഫ് അലിയെന്നും രമേഷ് നാരായണ്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply