Spread the love

ജോർജ് അറിയാതെ മമ്മൂക്കയെ കാണാനോ അദ്ദേഹം എവിടെയെന്ന് അറിയാനോ ഒരാൾക്കും കഴിയില്ലെന്നും ആന്റണി പെരുമ്പാവൂർ അറിയാതെ ലാലേട്ടനെ ഒരു കൊതുകു പോലും കടിക്കില്ലെന്നും ഒരു നിർമാതാവ് സൂപ്പർതാരങ്ങളുടെ സന്തതസഹചാരികളെ പുകഴ്ത്തി മുൻപൊരിക്കൽ കുറിച്ചിരുന്നു. 1991ൽ ഐ.വി. ശശി ചിത്രമായ ‘നീലഗിരി’യിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്കൊപ്പം മേക്കപ്പ് മാൻ ആയി കൂടിയ ആളാണ് ജോർജ്. അന്നുമുതൽ ഇന്നുവരെ മമ്മൂട്ടിയുടെ സന്തതസഹചാരിയായി എവിടെയും ജോർജ് ഉണ്ട്.

ഒരു മേക്കപ്പ് മാൻ എന്നതിലുപരി മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവായും ജോർജ് മാറിക്കഴിഞ്ഞു. ഇത്തരത്തിൽ മമ്മൂക്കയുടെ രണ്ടാമൻ ആരാണെന്നറിയാമോ? മമ്മൂക്കയുടെ ലോക്കൽ പരിപാടികളിലെ സ്ഥിരസാന്നിദ്ധ്യകാരനായി കൂടെയുള്ളത് ഇപ്പോൾ രസികനായ പിഷാരടിയാണെന്നും മമ്മൂക്ക – ജോർജ് –പിഷാരടി ആണ് ഇപ്പോഴത്തെ കോമ്പോ എന്നും നിർമാതാവ് ജോളി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇപ്പോഴിതാ എപ്പോഴും എങ്ങനെയാണ് മമ്മൂക്കക്കൊപ്പം സഞ്ചരിക്കാൻ കഴിയുന്നത് എന്നും ഇതിൽ നിന്നും പിഷാരടിക്ക് എന്ത് ഉപകാരം കിട്ടുന്നു എന്നും തുടങ്ങിയുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് രമേശ് പിഷാരടി.

”നമ്മൾ കാണുന്ന പല സൗഹൃദങ്ങളിലും ഇതിലെന്താണ് ലാഭം എന്ന് ആളുകൾ ചിന്തിക്കാറുണ്ട്. സിനിമയിൽ വേഷം കിട്ടാനെന്നൊക്കെ തരത്തിലാകാം അത്തരക്കാർ ഉത്തരം കണ്ടെത്തുന്നത്. എന്റെയും മമ്മൂക്കയുടെയും പ്രൊഫൈലുകൾ തമ്മിൽ മാച്ച് ആകാത്തതുകൊണ്ടാകാം ഞങ്ങളെ സംശയത്തോടെ നോക്കുന്നത്. മമ്മൂക്കയോടൊപ്പമുള്ള യാത്രകൾ സംഭവിച്ചു പോകുന്നതാണ്.മമ്മൂട്ടി കമ്പനിയുടെ ഒരു സിനിമയിൽ പോലും ഞാനില്ല. എന്നാൽ അതിന്റെയെല്ലാം ലൊക്കേഷനിൽ പോയിട്ടുണ്ട്.

ഗാനഗന്ധർവൻ നടക്കുന്ന സമയത്ത് ഒരു കഥാപാത്രം വന്നപ്പോൾ, എന്തിനാ വേറെ ആളെ നോക്കുന്നത്; നിനക്ക് തന്നെ അഭിനയിച്ചു കൂടേ എന്നാണ് മമ്മൂക്ക ചോദിച്ചത്. ഞാനും ധർമ്മജനും 20 കൊല്ലം ഒരുമിച്ച് നടന്നപ്പോൾ ആരും ചോദിച്ചിട്ടില്ല എന്തിനാണ് നിങ്ങൾ എപ്പോഴും ഒരുമിച്ചുള്ളതെന്ന്. പഴയ ലൊക്കേഷനിൽ സംഭവിച്ച പല കാര്യങ്ങളും അറിയാൻ കൂടി വേണ്ടിയാണ് അദ്ദേഹത്തോടൊപ്പം പോകുന്നത്. വലിയ സന്തോഷമാണ് അത് നൽകുന്നത്. ”മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി താൻ സംവിധാനം ചെയ്യുന്ന സിനിമ വൈകാതെ സംഭവിക്കുമെന്ന് രമേശ് പിഷാരടി പറഞ്ഞു.

Leave a Reply