ബാഹുബലി എന്ന സൂപ്പർ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ റാണ ദഗുബാട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്നുള്ളത് ആരാധകരുടെ ഇടയിൽ ചർച്ചയായ വിഷയമായിരുന്നു. ബല്ലാലദേവയുടെ ഉരുക്കൻ ശരീരത്തിൽ നിന്നും മെലിഞ്ഞ് ശോഷിച്ച രൂപത്തിലേക്കുള്ള നടന്റെ മാറ്റം കണ്ടാണ് ഈ സംശയം ആരാധകർ ഉന്നയിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോളിതാ ഇതിന് മറുപടിയുമായെത്തിയിരിക്കുകയാണ് താരം
സാമന്ത അക്കിനേനി അവതരാകയാകുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്നു സംസാരിച്ചത്.നംവിധായകൻ നാഗ അശ്വിനൊപ്പമാണ് റാണ പരിപാടിയിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട അഭിമുഖത്തിന്റെ പ്രമോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വെെറലാണ്.
ജീവിതം അതിവേഗതയിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ പെടന്ന് പോസ് ബട്ടൺ അമർത്തിയതു പോലെയായി. തകരാറിലായ കിഡ്നികളും ഹൃദയത്തിനും പ്രശ്നങ്ങൾ, ബിപി സ്ട്രോക്ക് വരാൻ 70 ശതമാനം സാധ്യത, 30 ശതമാനം മരണ സാധ്യതവരെയുണ്ടായിരുന്നുവെന്നാണ് റാണ തുറന്നു പറഞ്ഞത്.”ചുറ്റുമുള്ള ആളുകൾ തകർന്നു കൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു പാറ പോലെ ഉറച്ചു നിന്നു. ഇത് ഞാൻ എന്റെ കൺമുന്നിൽ കണ്ടതാണ്. അതുകൊണ്ടാണ് എനിക്ക് നിങ്ങൾ സൂപ്പർ ഹിറോ ആകുന്നത് റാണയെ കുറിച്ച് സാമന്ത പറഞ്ഞു. അസുഖത്തെ കുറിച്ചുള്ള റാണയുടെ വെളിപ്പെടുത്തൽ കണ്ണീരോടെയാണ് ആരാധകരും സാമന്തയും കേട്ടിരുന്നത്.
ബാഹുബലിക്ക് ശേഷം ഒട്ടേറ ചിത്രങ്ങളിൽ നായകനായും സഹനടനായും റാണ വേഷമിട്ടു. ഇതിനിടെ സിനിമയിൽനിന്ന് റാണ ഇടവേളയെടുത്തു.ഈ വർഷമാണ് റാണയും മിഹീഖ ബജാജും തമ്മിലുള്ള വിവാഹം നടന്നത്. ലോക്ക്ഡൗൺ കാലത്ത് നടന്ന വിവാഹത്തിൽ സാമന്തയും നാഗ ചൈതന്യയും അടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.