Spread the love

1994ലെ കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷിയായിരുന്ന കഴിഞ്ഞ ദിവസം അന്തരിച്ച പുഷ്പനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച പോലീസുകാരന് സസ്പെൻഷൻ. കോതമംഗലം ഗ്രേഡ് എസ്.ഐ കെ.എസ് ഹരിപ്രസാദ് ആണ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അധിക്ഷേമ പരാമർശം നടത്തിയത്.

‘ഇവൻ ചത്തതിൽ സന്തോഷിക്കണം. വല്ലവനും പറയുന്നത് കേട്ട് പാർട്ടി, പാർട്ടി എന്ന് കുരച്ചു ചാടുന്നവർ ചിന്തിക്കുക. അമ്മയുടെ അവിട്ടിലെ പാർട്ടി. ഇവൻ നരകിച്ചിട്ട് പാർട്ടി വളർന്നോ?’ എന്നായിരുന്നു ഹരിപ്രസാദിന്റെ വിവാദ പരാമർശം. പുഷ്പന്റെ മരണവാർത്തയുമായി ബന്ധപ്പെട്ട വാർത്ത കാർഡിനോടുള്ള പ്രതികരണമായി രേഖപ്പെടുത്തിയ ഹരിദാസിന്റെ കമന്റിനെ തുടർന്ന് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഹരിപ്രസാദിന്റെ പ്രതികരണം പുഷ്പനോടും പാർട്ടിയോടും വൈകാരിക അടുപ്പമുള്ള വരെ വേദനിപ്പിക്കുന്നതും സമൂഹത്തിൽ സ്പർദ്ദ ഉണ്ടാകാൻ കാരണമാകുന്നതെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ഡിവൈഎഫ്ഐയുടെ പരാതി.

അതേസമയം എറണാകുളം നാർക്കോട്ടിക് ഡെപ്യൂട്ടി സൂപ്രണ്ട് കൂടിയായ ഹരിദാസിന്റെ ചെയ്തി പോലീസ് സേനയുടെ അന്തസ്സിന് കളങ്കം വരുത്തുന്നതാണെന്നും ഹരിദാസിനെതിരെ വകുപ്പുതല അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റെയിഞ്ച് ഐജിയുടെ ഉത്തരവിൽ പറയുന്നു.

Leave a Reply