മലയാളികളുടെ റിയാലിറ്റി ഷോ ഭ്രമത്തിന്റെ തുടക്കകാലത്ത് തന്നെ കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച അവതാരികയാണ് രഞ്ജിനി ഹരിദാസ്. കാലങ്ങൾ കഴിഞ്ഞിട്ടും ഒത്തിരിപേർ രംഗത്ത് വന്ന് പോയിട്ടും തന്റേതായൊരു ഇടം മലയാളി മനസ്സിൽ താരത്തിന് ഇപ്പോഴും ഉണ്ട്. വ്യക്തിജീവിതത്തിലും രഞ്ജിനി പുലർത്തുന്ന നിലപാടുകളും തുറന്നു പറച്ചിലുകളും പലപ്പോഴും പ്രശംസിക്കപ്പെടാറുണ്ട്. ഇപ്പോൾ ഇതാ അടുത്ത സുഹൃത്തും മേക്കപ്പ് ആർട്ടിസ്റ്റും ആയ ജാൻമണിയെ കുറിച്ച് താരം പറഞ്ഞ പരാതികൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.തന്നെ മേക്കപ്പ് ചെയ്യുന്ന ജാന്‍മണിയുടെ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു രഞ്ജിനിയുടെ പരിഭവം പറച്ചിൽ.
‘ജാന്‍മണി ഇപ്പോള്‍ ഭയങ്കര തിരക്കിലാണ്. മേക്കപ്പ് ഒക്കെ ചെയ്തു തരാന്‍ ഒന്നും സമയമില്ല. കൊളാബ് ചെയ്യാന്‍ മാത്രമാണ് അവര്‍ക്ക് ഇപ്പോള്‍ സമയമുള്ളത്. എവിടെ നോക്കിയാലും ജാന്‍മണിയും അവളുടെ പുതിയ ബോയ്ഫ്രണ്ടും മാത്രമേയുള്ളൂ. അവര്‍ കൊളാബ് ചെയ്തുകൊണ്ടിരിക്കുകയാണ്.എനിക്കതില്‍ സന്തോഷം മാത്രമേയുള്ളൂ. പക്ഷേ ഈ കൊളാബ്രേഷന്റെ ഷൂട്ടിന്റെ സമയത്ത് എന്തിനാണ് നീ പാതി നഗ്നയായി വന്നത് എന്ന് രഞ്ജിനി ജാന്‍മണിയോട് ചോദിക്കുന്നു. ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്ക് താങ്ങാനായില്ല. പിന്നെ അത് പോട്ടെ എന്ന് വിചാരിച്ചു. എന്നാല്‍ രണ്ടുദിവസം മുന്‍പ് ഞാന്‍ ഒരു കാഴ്ച കണ്ടു. അതില്‍ എല്ലാം പുറത്തായിരുന്നു’. നർമ്മത്തിൽ പൊതിഞ്ഞ് രഞ്ജിനി ആരോപണം ഉന്നയിക്കുമ്പോൾ അത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ജാന്‍മണിയുടെ മറുപടി.
‘അവിചാരിതമായി സംഭവിച്ചതാണെന്ന് പറയാന്‍ പറ്റില്ല. കാരണം ജാന്‍മണി വണ്‍ മില്യണ്‍ അടിക്കുന്നതിനുവേണ്ടി ചെയ്തതാണെന്ന് ഞാന്‍ പറയും. പക്ഷേ ഇത് ടെറബിള്‍ ആണ്. എന്റെ കൂടെ വരുമ്പോള്‍ സാരിയുടുത്ത് കുങ്കുമം ഒക്കെ തൊട്ട് വരും. പക്ഷേ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത് അങ്ങനെയല്ല. ജാന്‍മണിയുടെ എല്ലാം പുറത്തു കാണിക്കുന്ന ഒരു വീഡിയോ നിങ്ങള്‍ കണ്ടിരുന്നോ എന്നും രഞ്ജിനി പ്രേക്ഷകരോട് ചോദിക്കുന്നുണ്ട്.