‘ഹോം’ സിനിമയെ തഴഞ്ഞുവെന്ന തരത്തിലുള്ള ആരോപണത്തോട് പ്രതികരണവുമായി രഞ്ജിത്ത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിർണയത്തിൽ അക്കാദമിക്കോ, ചെയര്‍മാനോ പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഖ്യാത ചലച്ചിത്രകാരന്‍ അടങ്ങുന്ന ജൂറിയാണ് പുരസ്കാരം തീരുമാനിച്ചത്. അവര്‍ക്ക് കൃത്യമായ സിനിമാ ബോധമുണ്ട്. ഒരുവിധ അജന്‍ഡയുമില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി.