നമുക്കിഷ്ടപ്പെട്ട സെലിബ്രിറ്റികളെ സ്ക്രീനിലും പൊതുവേദികളിലും സുന്ദരന്മാരും സുന്ദരിമാരുമൊക്കെയായി പ്രസന്റ് ചെയ്യുന്നതിൽ വലിയ പങ്കുവഹിക്കുന്ന ആൾക്കാരാണ് മെയ്ക്കപ്പ് ആർട്ടിസ്റ്റുകളും ഹെയർ സ്റ്റൈലിസ്റ്റുകളും കോസ്റ്യൂം ഡിസൈനേഴ്സുമൊക്കെ. ഇക്കൂട്ടത്തിൽ തന്നെ തങ്ങളുടെ വർക്കിലെ പ്രത്യേകത കൊണ്ടും ജനപ്രീതികൊണ്ടും പേരെടുത്ത കുറച്ചു പേരുണ്ട്. സെലിബ്രിറ്റി മെയ്ക്കപ്പ് ആർട്ടിസ്റ് രഞ്ജു രഞ്ജിമാരും ജാൻ മണിയുമൊക്കെ ഇത്തരത്തിൽ സെലിബ്രികൾക്ക് മെയ്ക്കപ്പ് ചെയ്ത് സെലിബ്രികൾ ആയ ആൾക്കാരാണ്.
രഞ്ജു രഞ്ജിമാറിന്റയും ഏറ്റവും ഒടുവിലത്തെ ബിഗ്‌ബോസ് സീസൺ താരം ജാൻ മണിയുടെയുമൊക്കെ ഇന്റർവ്യൂസ് എപ്പോൾ വന്നാലും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. എന്ത് ചോദ്യം വന്നാലും സത്യസന്ധമായ ഇടിവെട്ട് മറുപടി പറയുന്ന കൂട്ടത്തിലാണ് ഇരുവരും എന്നതുകൊണ്ട് തന്നെ ഇരുവരുടെയും ഇന്റർവ്യൂ ജനപ്രിയമാണ്.
ഇത്തരത്തിൽ ഒരു ഇന്റർവ്യൂയിൽ ഇരുവരും ഒരുമിച്ച് പങ്കെടുക്കവെ അവതാരകൻ ചോദിച്ച ചോദ്യവും ഇരുവരും നൽകിയ ഉത്തരവുമാണിപ്പോൾ ചർച്ചയാവുന്നത്. മേക്കപ്പിന് ഒരുപാട് സമയം എടുക്കുന്ന ആൾ ആരാണെന്ന് ചോദിച്ചപ്പോൾ രണ്ട് പേർക്കും ഒരാളുടെ പേരാണ് പറയാനുള്ളതെന്നും എന്നാൽ പേര് പരസ്യമായി പറയാൻ പറ്റില്ലെന്നും ജാന്മണി ആദ്യം പറയുകയായിരുന്നു. എന്നാൽ ജാന്മണിയെ ഞെട്ടിച്ചുകൊണ്ട് കാവ്യാ മാധവനാണ് തന്റെ ഉത്തരമെന്ന് രഞ്ജു വ്യക്തമാക്കുകയായിരുന്നു. ഇങ്ങനെ പറയാൻ തനിക്ക് കാരണം ഉണ്ടെന്നും രഞ്ജു പറയുന്നുണ്ട്. ‘കാവ്യ മേക്കപ്പിനെക്കുറിച്ച് നന്നായി അറിയാവുന്ന കുട്ടിയാണ്’ അതുകൊണ്ടാണ് സമയം നീളുന്നത് എന്നാണ് എന്തായാലും രഞ്ജുവിന്റെ മറുപടി. അതേസമയം മേക്കപ്പ് ഇഷ്‌ടപെടാതെ നെറ്റി ചുളിച്ച ഒരു ആർട്ടിസ്റ്റ് ആരെന്ന ചോദ്യത്തിന്, ഒരു ആർട്ടിസ്റ്റ് ഉണ്ട്, പക്ഷെ പേര് പറഞ്ഞാൽ പ്രശ്നമാകുമെന്നാണ് ജാന്മണി പറഞ്ഞത്.







