Spread the love

പാലക്കാട്: സംസ്ഥാനത്തെ റേഷൻ കടകളുടെ ഘടനയിൽ മാറ്റം വരുത്താനുള്ള നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് ഭക്ഷ്യ -പൊതുവിതരണ ഉപഭോക്തകാര്യ -ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ. പാലക്കയത്ത് മാവേലി സ്റ്റോർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

റേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിന് കിലോമീറ്റർ സഞ്ചരിക്കേണ്ട പ്രദേശങ്ങളിലെ റേഷൻ കടകൾ, ഗ്രാമീണ മേഖലയിലെ തെരഞ്ഞെടുത്ത റേഷൻ കടകളിലാണ് ആദ്യഘട്ടത്തിൽ മാറ്റങ്ങൾ വരുത്തുക. സർക്കാറിന്റെ രണ്ടാം വാർഷിക പരിപാടികളുടെ ഭാഗമായി നടത്തുന്ന നൂറുദിന കർമ്മ പരിപാടികൾ പൂർത്തിയാവുന്ന മൂന്ന് മാസത്തിനകം തന്നെ റേഷൻ കടകളുടെ മാറ്റം പൂർത്തിയാവും. ഇത്തരം റേഷൻ കടകൾ കേരള സ്റ്റോർ എന്ന പേരിലാണ് അറിയപ്പെടുക.

എ.ടി.എം, അക്ഷയ, സേവനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ, ഗ്യാസ് തുടങ്ങി നിരവധി സേവനങ്ങൾ ഇത്തരം കടകളിലൂടെ ലഭ്യമാക്കും. മാവേലി സ്റ്റോർ, കൺസ്യൂമർഫെഡ് തുടങ്ങി വിവിധ സ്ഥാപനങ്ങളിലൂടെ കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള സാധനങ്ങൾ ലഭ്യമാക്കുകയാണ് സർക്കാർ നയം. ഇതിലൂടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.

എ.ടി.എം, അക്ഷയ, സേവനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ, ഗ്യാസ് തുടങ്ങി നിരവധി സേവനങ്ങൾ ഇത്തരം കടകളിലൂടെ ലഭ്യമാക്കും. മാവേലി സ്റ്റോർ, കൺസ്യൂമർഫെഡ് തുടങ്ങി വിവിധ സ്ഥാപനങ്ങളിലൂടെ കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള സാധനങ്ങൾ ലഭ്യമാക്കുകയാണ് സർക്കാർ നയം. ഇതിലൂടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.

ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിലൂടെ റേഷൻ കടകൾ ഉൾപ്പെടെ എല്ലാ കേന്ദ്രങ്ങളും ജനങ്ങൾക്ക് വലിയ തോതിൽ പ്രയോജനപ്പെടുന്നുണ്ട്. 99 ശതമാനവും കാർഡുടമകളും മാസ റേഷൻ പ്രയോജനപ്പെടുത്തുന്നുണ്ട്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ വിലയ്ക്ക് കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നത് കേരളമാണ്. അധിക ബാധ്യത ഏറ്റെടുത്തിട്ടും കുറഞ്ഞ വിലയ്ക്കാണ് അരി നൽകുന്നത്. അതി ദരിദ്രരെ സഹായിക്കുക എന്നതാണ് നയം .

113 സഞ്ചരിക്കുന്ന റേഷൻകടകളിലൂടെ സൗജന്യമായി റേഷൻ നൽകുന്നു. സഹായം ആവശ്യമുള്ള ആറായിരത്തോളം കേന്ദ്രങ്ങളിലും റേഷൻ ഉറപ്പാക്കുന്നുണ്ട്. 2. 89 ലക്ഷം മുൻഗണന കാർഡുകൾ നൽകി. കഴിഞ്ഞ ഒന്നര വർഷത്തിനകം 3.5 ലക്ഷം പുതിയ കാർഡുകളാണ് നൽകിയത്. മുഴുവൻ കേരളീയരും റേഷൻ കാർഡ് ഉടമകളാവുന്ന പ്രഖ്യാപനം ഉടനെ നടക്കുമെന്നും ഭക്ഷ്യഭദ്രത ഉറപ്പാക്കുകയാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു. മാവേലി സ്റ്റോറുകളുടെ പ്രവർത്തനത്തിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും ഒരുക്കുന്നതിന് പഞ്ചായത്തുകൾ മുൻകൈയെടുക്കണം.

അഡ്വ. കെ.ശാന്തകുമാരി എം.എൽ.എ അധ്യക്ഷയായ പരിപാടിയിൽ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി ആദ്യ വിൽപന നിർവഹിച്ചു. സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടർ ഡോ. സഞ്ജീവ് കുമാർ പട്ജോഷി, കാംകോ ചെയർമാൻ കെ.പി സുരേഷ് രാജ്, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സപ്ലൈകോ റീജിയണൽ മാനേജർ എം.വി ശിവകാശി അമ്മാൾ, മണ്ണാർക്കാട് താലൂക്ക് സപ്ലൈ ഓഫീസർ ഷാജഹാൻ തയ്യിൽ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply