തിരുവനന്തപുരം: ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പ്രത്യേക സൗജന്യ റേഷനായ നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും ഈ മാസം ലഭിക്കും. വെള്ള കാർഡ് ഉടമകൾക്ക് ഈ മാസം അഞ്ച് കിലോ അരിക്ക് 10.90രൂപ നിരക്കിൽ ലഭിക്കും. നില കാർഡ് അംഗങ്ങൾക്ക് രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ നൽകും