കൊച്ചി:പൊതുവിഭാഗം കാര്‍ഡുടമകളുടെ (വെള്ള) റേഷന്‍വിഹിതം രണ്ടുകിലോ കുറച്ചു. ഓഗസ്റ്റില്‍ എട്ടുകിലോയെ ലഭിക്കൂ. കേന്ദ്രം വേണ്ടത്ര ഭക്ഷ്യധാന്യം അനുവദിക്കാഞ്ഞതിനെ തുടര്‍ന്നാണു വെട്ടിച്ചുരുക്കല്‍.
കഴിഞ്ഞ മാസം വരെ പത്ത് കിലോയായിരുന്നു വെള്ളക്കാര്‍ഡുകാരുടെ വിഹിതം. നീലക്കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോവീതം സംസ്ഥാനം ഉറപ്പാക്കുന്നുണ്ട്. എന്നാല്‍, ലഭ്യതയുടെ ഏറ്റക്കുറച്ചിലനുസരിച്ച് വെള്ളക്കാര്‍ഡുകാരുടെ വിഹിതത്തില്‍ മാറ്റമുണ്ടാകും. റേഷന്‍ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞാല്‍ തൊട്ടടുത്ത മാസങ്ങളില്‍ വിഹിതം കൂട്ടുകയും എണ്ണം കൂടിയാല്‍ കുറയ്ക്കുകയുമാണ് ചെയ്യുന്നത്.