”പത്ത് കിലോ അരി, രണ്ട് കിലോ ഗോതമ്പ്, ഒരു ലിറ്റര്‍ മണ്ണെണ്ണ, അയ്യായിരം രൂപയും”
സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നീട്ടി കടക്കാരനോട് ഗുണഭോക്താവ് പറയാന്‍ ഇനി അധിക നാള്‍ വേണ്ട.
കടയുടമ അരിയും ഗോതമ്പും തൂക്കിക്കൊടുക്കുന്നതിനൊപ്പം, പണവും എണ്ണിക്കൊടുക്കും. റേഷന്‍ കടകള്‍ മിനി എ.ടി.എം സേവന കേന്ദ്രങ്ങളാകുമ്പോള്‍ എ.ടി.എം കാര്‍ഡു പോലുള്ള സ്മാര്‍ട്ട് കാര്‍ഡ് ഇ പോസ് മെഷീനിലേക്ക് കടത്തി വയ്ക്കും. പരമാവധി 5000 രൂപ വരെ പിന്‍വലിക്കാം. കൈകാര്യം ചെയ്യാനുള്ള നിശ്ചിത തുക ബാങ്ക് റേഷന്‍ കട ലൈസന്‍സിക്ക് നല്‍കും.
കൂടുതല്‍ തുക കടക്കാരന്‍ നല്‍കിയാലും കമ്മീഷന്‍ ഉള്‍പ്പെടെയുള്ള തുക ലൈസന്‍സിയുടെ അക്കൗണ്ടില്‍ അന്നു തന്നെ എത്തും.