Spread the love

ശ്രീലങ്കൻ പൗരത്വം ഉപേക്ഷിച്ച്, ഇന്ത്യൻ പൗരത്വം നേടുകയെന്ന 15 വർഷത്തെ ആഗ്രഹത്തിന് വിരാമമിട്ട് മലയാള മണ്ണ് രവിയത്തുമ്മ ജമ്മലൂദിന് സ്വന്തം. ഇന്നലെ തൃശൂർ കളക്ടറേറ്റിലെ ചേംബറിലെത്തിയ രവിയത്തുമ്മയ്ക്ക് ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് കളക്ടർ കൈമാറി. മലയാളികൾ എക്കാലവും മറ്റ് മതസ്ഥരേയും ദേശക്കാരെയും സ്വീകരിച്ചു വന്ന നാടാണ്. അക്കൂട്ടത്തിലേക്കാണ് ശ്രീലങ്കൻ സ്വദേശിനിയായിരുന്ന
കയ്പമംഗലം, അമ്പലത്ത് വീട്ടിൽ, ജമ്മലൂദീന്റെ ഭാര്യ രവിയത്തുമ്മ ജമ്മലൂദീനും കടന്നുവന്നത്.

കുവൈത്തിലെ പ്രവാസജീവിതം അവസാനിപ്പിച്ച് 2006 മുതലാണ് രവിയത്തുമ്മ കയ്പമംഗലത്ത് സ്ഥിരതാമസമാക്കുന്നത്.
ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകി
വർഷങ്ങളായെങ്കിലും തീരുമാനമായിരുന്നില്ല. ഭാര്യയ്ക്ക് പൗരത്വം കിട്ടിയത് കാണാൻ ഭാഗ്യമില്ലാതെയാണ് ഭർത്താവ് ജമ്മലൂദീൻ നാല് വർഷം മുമ്പേ മരണമടഞ്ഞത്. കേരളത്തിൽ നിന്ന് പഠിക്കണമെന്ന മകൾ പറജ ജമ്മലുദീന്റെ ആഗ്രഹം കൂടിയാണ് ഇന്ത്യൻ പൗരത്വ ലബ്ധിയിലൂടെ സഫലമാകുന്നത്.

Leave a Reply