Spread the love
പുതിയ ഓംബുഡ്സ്മാൻ സ്കീമിന് തുടക്കംകുറിച്ച് ആർബിഐ

ബാങ്കുകൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ, പേയ്‌മെന്റ് സർവീസ് ഓപ്പറേറ്റർമാർ എന്നിവയ്‌ക്കെതിരായ ഉപഭോക്തൃ പരാതികൾക്ക് പരിഹാരം കാണുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുന്നതിനായ റിസർവ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീം ആരംഭിച്ചു. ഉപഭോക്താക്കൾക്ക് പരാതി നൽകുമ്പോൾ നേരിടേണ്ടി വരുന്ന അനാവശ്യമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും എളുപ്പത്തിൽ പരിഹാരങ്ങൾ നേടാനും ഇതുവഴി സാധിക്കും. ആർബിഐയുടെ വെബ്സൈറ്റായ https://cms.rbi.org.in സന്ദർശിച്ച് ഓൺലൈനായി പരാതി ഫയൽ ചെയ്യാം. അല്ലെങ്കിൽ CRPC@rbi.org.in എന്ന ഇമെയിലിലേയ്ക്ക് പരാതി അയക്കാം. 14448 എന്ന ടോൾ ഫ്രീ നമ്പറിലും പരാതി നൽകാം. ഓൺലൈൻ പേയ്‌മെന്റുകൾ കൂടുതലായി വരുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും പേയ്‌മെന്റ് പരാജയപ്പെടലും സംബന്ധിച്ച പരാതികൾ ഫലപ്രദമായി പരിഹരിക്കാനായാണ് ആർബിഐ ഓംബുഡ്‌സ്മാൻ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്

Leave a Reply