
ജമ്മുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി വേദിക്ക് സമീപം സ്ഫോടനമുണ്ടായ സ്ഥലത്ത് നിന്ന് ആര്‍ഡിഎക്സിന്റെയും നൈട്രേറ്റ് സംയുക്തത്തിന്റെയും അവശിഷ്ടങ്ങള്‍ കണ്ടെത്തി. ജമ്മുവിലെ ലാലിയാന ഗ്രാമത്തിലെ വയലിലായിരുന്നു സംഭവം. ദേശീയ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.