Spread the love
️വീണ്ടും സൗദിവത്ക്കരണം; ഇത്തവണ വിനോദ മേഖലയിലെ 8 പ്രൊഫഷനുകൾക്ക് ബാധകമാകും

രാജ്യത്തെ വിനോദ മേഖലയിലെ 8 പ്രൊഫഷനുകൾ കൂടി സൗദിവത്ക്കരിച്ചതായി സൗദി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

സീസണൽ-ഇൻഡിപെൻഡന്റ് എന്റർ ടെയ്ന്മെന്റ് സിറ്റികൾ, ഫാമിലി എന്റർടെയിന്മെന്റ് സെന്ററുകൾ എന്നിവയിൽ 70% വും ക്ലോസ്ഡ് കൊമേഴ്സ്യൽ കോം പ്ലക്സുകളിലെ എന്റർടെയ്ന്മെന്റ് സിറ്റികളിൽ 100% വും ആണ് സൗദിവത്ക്കരണം നടപ്പിലാക്കുന്നത്.

താഴെ പരാമർശിക്കുന്ന എട്ട് പ്രൊഫഷനുകൾക്ക് സൗദിവത്ക്കരണം ബധകമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

ബ്രാഞ്ച് മാനേജർ, ഡിപാർട്ട്മെന്റ് മാനേജർ, ഡിപ്പാർട്ട്മെന്റ് സൂപർവൈസർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ക്യാഷ് കൗണ്ടർ സൂപർവൈസർ, കസ്റ്റമർ സർവീസ്, സെയിൽസ് സ്പെഷ്യലിസ്റ്റ്, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ് എന്നിവയാണ് എട്ട് പ്രൊഫഷനുകൾ.

സൗദിവത്ക്കരണ നിയമം ഈ വരുന്ന സെപ്തംബർ 23 നു പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേ സമയം ക്ലീനിംഗ്, ലോഡിംഗ് അൺലോഡിംഗ്, പ്രത്യേക സർട്ടിഫിക്കറ്റുകളും കഴിവുകളും ആവശ്യമുള്ള ഗെയിമുകളുടെ ഓപറേറ്റർമാർ എന്നിവർ സൗദിവത്ക്കരണ നിബന്ധനകളിൽ നിന്നൊഴിവാകും.

Leave a Reply