സിനിമയിലെ വിവേചനങ്ങളെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും മറ്റു കുറ്റകൃത്യങ്ങളെയും അക്കമിട്ട് നിരത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് മുതിർന്ന നടി ഉർവശിയും. എക്സിക്യൂട്ടീവ് കമ്മിറ്റി ഉടൻ വിളിച്ചു ചേർക്കണമെന്നും വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറി ആലോചിക്കാം എന്നൊക്കെ പറയുന്നതിനും പകരം ഇത്തരം പ്രശ്നങ്ങളിൽ അമ്മ സംഘടന വളരെ ശക്തമായി ഇടപെടേണ്ട സമയമാണിതെന്നും നടി ഓർമിപ്പിച്ചു.
മോശം കാര്യങ്ങൾ മാത്രം സംഭവിക്കുന്ന ഒരു മേഖല അല്ല സിനിമ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരോപണമുന്നയിക്കുന്നത് സിനിമയിലെ പുരുഷന്മാർക്കെതിരെയാണെന്നും ഇത് സിനിമയിലെ എല്ലാ മേഖലയിലും ജോലി ചെയ്യുന്ന പുരുഷന്മാർക്ക് അപമാനം ആണെന്നും ഉർവശി ചൂണ്ടിക്കാട്ടി. വിഷയത്തിൽ മോശം അനുഭവം ഉണ്ടായ സ്ത്രീകളോടൊപ്പമാണ് താനെന്നും ഉർവശി വ്യക്തമാക്കി.
മറ്റേതൊരു മേഖലകളിലെയും പോലെ സിനിമാ മേഖലയിലും പ്രശ്നങ്ങൾ ഉണ്ടാകാം എന്നും അന്തസ്സോടെ സ്ത്രീകളും പുരുഷന്മാരും കൈകോർക്കുമ്പോളാണ് ഒരു നല്ല സിനിമ ഉടലെടുക്കുന്നത് എന്നും അവർ പറഞ്ഞു. ഈ മേഖലയിലും പ്രശ്നങ്ങൾ ഉണ്ടാകാം എന്നാൽ എല്ലാത്തിനും വ്യക്തമായ ഒരു വ്യവസ്ഥയുണ്ടാക്കണമെന്നും അമ്മ സംഘടനയാണ് ഇതിന് നടപടിയെടുക്കേണ്ടതെന്നും ഉർവശി ഓർമിപ്പിച്ചു.
അമ്മ എന്നത് ഒരു സംഘടന ആയതിനാൽ നിയമപരമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് പറയുന്നതും എനിക്കൊന്നും സംഭവിച്ചിട്ടില്ല അതുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് അംഗങ്ങളുടെ നിലപാടുമല്ല വേണ്ടത്. അമ്മയുടെ ഓരോ അംഗങ്ങളും വിഷയത്തിൽ ഇടപെടണമെന്നും പരാതിയുള്ളവർ ഈ സമയത്ത് രംഗത്ത് വരണമെന്നും നടി ഓർമിപ്പിച്ചു. കമ്മീഷൻ റിപ്പോർട്ടിന് വലിയ വില കൊടുക്കണമെന്ന് ഓർമിപ്പിച്ച ഉർവശി ‘ഒരു കലാകാരനെ അകറ്റി നിർത്താൻ സംഘടനയ്ക്കു കഴിയുമെങ്കിൽ, സഹകരിപ്പിക്കില്ലെന്ന് പറയാൻ കഴിയുമെങ്കിൽ.. രക്ഷിക്കാൻ അറിയുന്നവരേ ശിക്ഷിക്കാവൂ’ എന്നും കൂട്ടിച്ചേർത്തു.
ഇത്രയും കാലം സിനിമയിൽ പ്രവർത്തിച്ചിട്ട് മോശമായ ഒരു അനുഭവം തനിക്കുണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ അത് കള്ളമായിരിക്കും എന്നും തനിക്ക് ചോദിക്കാനും പറയാനും ആളുകൾ ഉണ്ടായിരുന്നു. തന്റെ കുടുംബവും ജീവനക്കാരും ഒന്നിച്ചുണ്ടായിരുന്നതിനാലാവാം തനിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരുന്നത് എന്നും ഉർവശി പറഞ്ഞു. അതേസമയം താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ചിലർ റീ ടേക്ക്എടുപ്പിക്കും എന്നും അത്തരം അനുഭവം തനിക്കുണ്ടെന്നും നടി ച്ചു വ്യക്തമാക്കി. മരിച്ചുപോയവർ ആയതുകൊണ്ട് വിഷയത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ഉർവശി കൂട്ടിച്ചേർത്തു.