Spread the love
വായന വസന്തമൊരുക്കി പുസ്തകോത്സവം ഇന്ന് മുതൽ

കണ്ണൂർ വായന വസന്തമൊരുക്കി ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോത്സവം ‘ ബുക്ക് ഫെസ്റ്റ് 22 ഒമ്പത് മുതൽ 16 വരെ കലക്ടറേറ്റ് മൈതാ നിയിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു . കേരളത്തിന് അകത്തും പുറത്തുമുള്ള നൂറോളം പ്രസാധകർ പങ്കെടുക്കും . ലൈബ്രറി കൗൺസിൽ അംഗത്വമുള്ള 1012 ഗ്രന്ഥാ ലയങ്ങൾ പുസ്തകം വാങ്ങാനെത്തും . പൊതുജനങ്ങൾക്കും വി ദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പു സ്തകം വാങ്ങാൻ അവസരമുണ്ട് . ദിവസവും വൈകിട്ട് താലൂക്ക് ലൈബ്രറി കൗൺസിലുകളുടെ കലാവിരുന്നുമുണ്ടാകും . പുസ്തക പ്രകാശനവും നടക്കും .

ഇന്ന് പകൽ രണ്ടിന് സാഹിത്യകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും .

10 ന് പകൽ മുന്നിന് കഥയരങ്ങ് എം എ റഹ്ത്ത്മാൻ ഉൽഘാടനം ചെയ്യും
. കഥ യിലെ മാനവികത വിഷയത്തിൽ
ചർച്ച നടക്കും .

11 ന് രാവി 10 ന് ‘ വായനശാലകൾ കൂടുതൽ ഗ്രാമങ്ങളിലേക്ക് സെമിനാർ പ്ലാനിങ് ബോർഡ് ചെയർമാൻ വി കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും .
12 ന് രാവി ലെ 10.30 ന് വനിതാ ലൈബ്രറി പ്രവർത്തക സംഗമം കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനംചെയ്യും . പകൽ മൂന്നിന് സംവാദം മലയാള നാടകത്തിന്റെ വർത്തമാനം ‘ . ഉദ്ഘാടനം കരിവെള്ളൂർ മുരളി .

13 ന് രാവിലെ അക്ഷരശ്ലോക സദസ് . മൂന്നിന് കവിയരങ്ങ് വീരാൻകുട്ടി ഉദ്ഘാടനം ചെയ്യും . കവിതയും കാലവും വിഷയ സാത്തിൽ ചർച്ച നടക്കും

14 ന് പകൽ മൂന്നിന് നോവൽ , ബാല സാഹിത്യം , ഓൺലൈൻ എഴുത്ത് നോവൽ കഥയും കാലവും പി വി കെ പനയാൽ ഉദ് ഘാടനം ചെയ്യും
.
15 ന് രാവിലെ
ഒമ്പത് മുതൽ ചിത്രകലാ ക്യാമ്പ് . സമാപനം ഉദ്ഘാടനം വൈകിട്ട് 4.30 ന് എബി എൻ ജോസഫ്* .
10.30 ന് മക്കളേ നമുക്ക് കളിക്കാം ചിരിക്കാം പഠിക്കാം മാജിക് മാമൻ മുതുകാടിനൊപ്പം . സംസ്ഥാന ബാലാവകാശ ചെയർമാൻ കെ വി മനോജ്കുമാർ ഉദ്ഘാടനം ചെയ്യും . മൂന്നിന് ദസ്തോവ്‌സ്‌കി -200 വർഷം ഉദ്ഘാടനം എൻ ശശിധരൻ .
16 ന് രാവിലെ 10 ന് സമാപന സമ്മേളനം കഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനംചെയ്യും .

Leave a Reply