2021-ൽ ഏറ്റവുംകൂടുതൽ ഗൃഹസന്ദർശനം നടത്തിയ ജനമൈത്രി പോലീസ് പദവി ചാലിശ്ശേരി സ്‌റ്റേഷന് ലഭിച്ചു. കഴിഞ്ഞവർഷം സംസ്ഥാനത്തെ മികച്ച ജനമൈത്രി പോലീസ് സ്റ്റേഷനുള്ള പുരസ്‌കാരം ചാലിശ്ശേരി പോലീസ് സ്റ്റേഷന് ലഭിച്ചിരുന്നു. സ്റ്റേഷൻ പരിധിയിലെ 10,000-ത്തിൽപരം വീടുകളിലാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സന്ദർശിച്ച് പോലീസിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചത്.