
പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സി. പെരിന്തൽമണ്ണ ഡിപ്പോയ്ക്ക് കളക്‌ഷൻ വരുമാനത്തിലെ മികവിന് അംഗീകാരം. 2021 ഒക്ടോബറിൽ ഉത്തര മേഖലാ തലത്തിൽ പെരിന്തൽമണ്ണ രണ്ടാം സ്ഥാനം നേടി. സംസ്ഥാന തലത്തിൽ 27-ാം സ്ഥാനവുമാണ്. കണ്ണൂരിൽ നടന്ന ഉത്തരമേഖല അവലോകന യോഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിൽനിന്ന് പെരിന്തൽമണ്ണ ഡി.ടി.ഒ. കെ.പി. രാധാകൃഷ്ണൻ ഉപഹാരം ഏറ്റുവാങ്ങി.
കോഴിക്കോട് ആസ്ഥാനമായി കാസർകോട് മുതൽ പാലക്കാട് വരെയുള്ള ഡിപ്പോകൾ അടങ്ങുന്നതാണ് ഉത്തര മേഖല. ജീവനക്കാരുടെയും മറ്റും നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയും ഡിപ്പോ കെട്ടിടങ്ങൾ മോടിപിടിപ്പിച്ചും പെരിന്തൽമണ്ണ ഡിപ്പോ മാതൃകയായിരുന്നു.
മിൽമയുടെ ഫുഡ് ട്രക്ക് അടക്കമുള്ള സൗകര്യങ്ങളും ഡിപ്പോയിൽ അടുത്ത കാലത്ത് തുടങ്ങിയിട്ടുണ്ട്.