കരുതൽ ഡോസിൻ്റെ ഇടവേള ആറ് മാസമായി കുറയ്ക്കണമെന്ന് നിർദേശം. കരുതൽ ഡോസിന്റെ ഇടവേളയെ കുറിച്ച് ചർച്ച ചെയ്യാൻ വാക്സീൻ ഉപദേശക സമിതി ഇന്ന് യോഗം ചേരും. കൊവിഡ് വാക്സിനേഷൻ എടുത്ത് ആറുമാസം കഴിഞ്ഞ് പ്രതിരോധ ശക്തി കുറയുന്നു എന്നതാണ് ഐസിഎംആർ പഠനം. ഇക്കാര്യവും കേസുകൾ കൂടുന്നതും കണക്കിലെടുത്താണ് ഇടവേള കുറക്കുന്നത് പരിഗണിക്കുന്നത്.