Spread the love
ശുപാർശ ലഭിച്ചു; ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഒരുമിച്ച് വർധിപ്പിക്കും: മന്ത്രി

ബസ്, ഓട്ടോ ടാക്സി നിരക്കുകൾ ഒരുമിച്ച് വർധിപ്പിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഓട്ടോ ടാക്സി നിരക്കുകൾ കൂട്ടുന്നതിനുള്ള ശുപാർശകൾ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി സമർപ്പിച്ചെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.

ഓട്ടോ നിരക്ക് ഒന്നര കിലോമീറ്ററിന് 30 രൂപയും ശേഷമുള്ള കിലോമീറ്ററുകൾക്ക് 15 രൂപ വീതവുമാണ് ശുപാർശ.

1500 സിസി വരെയുള്ള ടാക്സി വാഹനങ്ങൾക്ക് അഞ്ചു കിലോമീറ്റരർ വരെ 210 രൂപയും ശേഷമുള്ള കിലോമീറ്ററുകൾക്ക് 18 രൂപ വീതവും ഈടാക്കാം. 1500 സി.സിക്ക് മുകളിലുള്ള വാഹനങ്ങൾക്ക് മിനിമം ചാർജ് 240 രൂപയാണ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്. സ്വകാര്യ ബസുടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന പറഞ്ഞ മന്ത്രി, 30ന് ചേരുന്ന എൽ.ഡി.എഫ് യോഗം വിഷയം ചർച്ച ചെയ്യുമെന്ന സൂചനനൽകി. അതേസമയം, വ്യാഴാഴ്ച മുതൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് സ്വകാര്യബസുടമകൾ.

Leave a Reply