Spread the love
ഋഷികേശ്-കരൺപ്രയാഗ് റെയിൽപാതയ്ക്ക് റെക്കോർഡ് നേട്ടം; നിർമ്മാണത്തിന് വെറും 26 ദിവസം

ഇന്ത്യൻ റെയിൽവേയുടെ സ്വപ്ന പദ്ധതിയായ ഋഷികേശ്-കർണപ്രയാഗ് പാതയിൽ റെക്കോർഡ് വേഗത്തിൽ തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയായി. ശിവപുരിക്കും ബ്യാസിക്കും ഇടയിൽ 1,012 മീറ്റർ നീളമുള്ള തുരങ്കനിർമ്മാണം വെറും 26 ദിവസം കൊണ്ടാണ് പൂർത്തിയായത്. സംസ്ഥാനത്തെ നാല് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ ബന്ധിപ്പിക്കുന്ന ചാർ ധാം പദ്ധതിയുടെ ഭാഗമാണ് ഋഷികേശിനും കർണപ്രയാഗിനുമിടയിലെ 125.20 കിലോമീറ്റർ ദൂരത്തിലുള്ള ഈ സിംഗിൾ ട്രാക്ക് റെയിൽവേ പാത. 2010-2011 ബജറ്റിലാണ് ഋഷികേശ്-കരൺപ്രയാഗ് റെയിൽവേ പാത അനുവദിച്ചത്. ഋഷികേശ്-കരൺപ്രയാഗ് പാത 16,216 കോടി രൂപ ചെലവിൽ പൂർത്തിയാക്കാനാണ് പദ്ധതി. ഋഷികേശിനും കർണപ്രയാഗിനുമിടയിലുള്ള റോഡ് മാർഗം 7 മണിക്കൂറിലധികം എടുക്കുന്ന യാത്രാ സമയം വെറും 2 മണിക്കൂറായി കുറയ്ക്കാനാണ് ഈ റെയിൽ പാത നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്.

3100 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച ബനിഹാൽ – ഖാസിഗുണ്ട് റോഡ് ടണൽ പ്രധാനമന്ത്രി ഇന്നലെ രാജ്യത്തിന് സമർപ്പിച്ചു. 8.45 കിലോമീറ്റർ നീളമുള്ള തുരങ്കം ബനിഹാലിനും ഖാസിഗണ്ടിനും ഇടയിലുള്ള റോഡ് ദൂരം 16 കിലോമീറ്റർ കുറയ്ക്കുകയും യാത്രാ സമയം ഒന്നര മണിക്കൂർ കുറയ്ക്കുകയും ചെയ്യുന്നതാണ്.

Leave a Reply