ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയും ഇന്ന് കൂട്ടി. കൊച്ചിയില്‍ പെട്രോളിന് 103 രൂപ 55 പൈസയും, ഡീസലിന് 96 രൂപ 89 പൈസയുമായി. കോഴിക്കോട് പെട്രോളിന് 103 രൂപ 87 പൈസയും , ഡീസലിന് 97 രൂപ നാല് പൈസയും; തിരുവനന്തപുരത്ത് പെട്രോളിന് 105 രൂപ 48 പൈസയും ഡീസലിന് 98 രൂപ 71 പൈസയും ആയി. പെട്രോളിന് 2 രൂപ 7 പൈസയും ഡീസലിന് 3 രൂപ 6 പൈസയും ആണ് രണ്ടാഴ്ചയിൽ ഉണ്ടായ വർദ്ധനവ്.