പുതുവര്‍ഷം ആഘോഷിക്കാന്‍ മലയാളി മദ്യം വാങ്ങിയത് 82.26 കോടി രൂപയ്ക്ക്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണ നടന്നത്.
തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ട്ലറ്റിലാണ് കൂടുതല്‍ വില്‍പ്പന നടന്നത്.
ഒരു കോടി ആറ് ലക്ഷം രൂപയുടെ കച്ചവടമാണ് ഇവിടെ നടന്നത്.
അതേസമയം, ക്രിസ്മസ് തലേന്നും മദ്യവില്‍പ്പനയില്‍ വന്‍ റിക്കാര്‍ഡുണ്ടായിരുന്നു
ബിവറേജ് കോര്‍പ്പറേഷന്‍ 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്.
കഴിഞ്ഞ വര്‍ഷം അത് 55 കോടി രൂപയായിരുന്നു.