കോഴിക്കോട്∙ പുതുപ്പള്ളിയിൽ റെക്കോർഡ് ഭൂരിപക്ഷമുണ്ടായത് ഭരണവിരുദ്ധവികാരം ഉണ്ടായതിനാലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ‘‘കിറ്റ് കൊടുക്കും എന്നു പറഞ്ഞെങ്കിലും തിരുവോണ ദിവസം ആറു ലക്ഷം പേർക്കു പോലും കിറ്റ് നൽകാനായില്ല. ഓണം കഴിഞ്ഞ് കിറ്റ് വേണ്ട എന്നു കരുതി വാങ്ങാതിരുന്നവർ പോലുമുണ്ട്. ഓണം കഴിഞ്ഞ് കിറ്റ് നൽകുന്നത് തങ്ങളെ അപമാനിക്കുകയാണെന്നു കരുതിയാണിത്.
പിണറായി വിജയൻ പറഞ്ഞത് എന്റെ മന്ത്രിസഭയിൽ അഴിമതി ഇല്ല എന്നാണ്. ഈ തിരഞ്ഞടുപ്പ് നടക്കുന്ന വേളയിലാണ് എ.സി.മൊയ്തീന് എതിരായ ഇഡിയുടെ അന്വേഷണം. ഏതാണ്ട് അറസ്റ്റിന്റെ വക്കിൽ എത്തിനിൽക്കുന്ന സാഹചര്യം വരെയുണ്ട്. എല്ലാകൊണ്ടും സർക്കാരിനെതിരായ വികാരവും മറ്റു ഘടകങ്ങളും ചേർന്നപ്പോൾ ആരും പ്രതീക്ഷിക്കാത്ത റെക്കോർഡ് ഭൂരിപക്ഷത്തിൽ പുതുപ്പള്ളിയിൽ ജയിക്കാൻ കഴിഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പ് വരുമ്പോൾ ഈ വിജയം ഞങ്ങൾക്ക് ഊർജം നൽകും’’– മുരളീധരൻ പറഞ്ഞു.