പുതിയ കാലാവസ്ഥ മുന്നറിയിപ്പു നല്‍കി യുഎന്‍. ലോകത്തു വന്‍ കാലാവസ്ഥാ വ്യതിയാനമാണു സംഭവിക്കാന്‍ പോകുന്നതെന്നായിരുന്നു യുഎന്നിന്റെ മുന്നറിയിപ്പ്.
ലോകചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന താപനിലയായിരിക്കും വരുന്ന അഞ്ചുവര്‍ഷം രേഖപ്പെടുത്തുക..! വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഎംഒ) ബുധനാഴ്ച പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ആഗോളതാപനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ശാസ്ത്രജ്ഞര്‍ നടത്തിയത്.
ഭൂമിയുടെ ശരാശരി താപനില അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ റെക്കോഡിലെത്തിയേക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല ഗവേഷകര്‍.
2027വരെയുള്ള കാലയളവില്‍ വ്യാവസായിക കാലഘട്ടത്തിനു മുമ്ബുള്ള നിലകളില്‍നിന്ന് 1.5 ഡിഗ്രി സെല്‍ഷ്യസ് (2.7 ഡിഗ്രി ഫാരന്‍ഹീറ്റ്) ഉയരാനുള്ള സാധ്യത 66 ശതമാനമാണെന്നാണു ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. 1.5 ഡിഗ്രി സെല്‍ഷ്യസ് ഒരു പ്രധാന കാലാവസ്ഥാ പരിധിയാണെന്നു ശാസത്രജ്ഞര്‍ പറയുന്നു. 2015 ലെ പാരീസ് ഉടമ്ബടിയില്‍, ദീര്‍ഘകാല താപനം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ പിന്തുടരാന്‍ രാജ്യങ്ങള്‍ യത്‌നിക്കുണ്ട്.
തീവ്രമായ കൊടുങ്കാറ്റുകള്‍, പവിഴപ്പുറ്റുകളുടെ നാശം, ഉരുകുന്ന മഞ്ഞ്, പ്രളയം, ഉഷ്ണതരംഗങ്ങള്‍, വരള്‍ച്ച എന്നിവയുള്‍പ്പെടെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നു ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
പാരീസ് ഉടമ്ബടിയില്‍ വ്യക്തമാക്കിയിട്ടുള്ള 1.5 ഡിഗ്രി സെല്‍ഷ്യസ് എന്ന പരിധി ശാശ്വതമായി കവിയുമെന്ന് റിപ്പോര്‍ട്ട് അര്‍ഥമാക്കുന്നില്ലെന്ന് ഡബ്ല്യുഎംഒ സെക്രട്ടറി ജനറല്‍ പെറ്റേരി താലസ് പ്രസ്താവനയില്‍ പറഞ്ഞു.
വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ചൂടിനെയാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, ചൂടു വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് ലെവല്‍ എന്നതു ലംഘിക്കുമെന്ന് ഡബ്ല്യുഎംഒ മുന്നറിയിപ്പു നല്‍കുയാണെന്നും പെറ്റേരി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതു കുറയ്ക്കുമെന്ന തീരുമാനങ്ങളില്‍നിന്നു രാജ്യങ്ങള്‍ വീഴ്ച വരുത്തിയിട്ടുണ്ട്. ഇക്കാരണങ്ങള്‍കൊണ്ട് ഏകദേശം മൂന്നു ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കാനുള്ള സാഹചര്യമുണ്ടായി. കഴിഞ്ഞ എട്ടുവര്‍ഷം ഏറ്റവും ഉയര്‍ന്ന ചൂടാണ് ലോകത്തു രേഖപ്പെടുത്തിയത്.
ഇപ്പോള്‍, ഭൂമി ഒരു ലാ നിന കാലാവസ്ഥാ പാറ്റേണിന്റെ അവസാനത്തില്‍ എത്തിയിരിക്കുകയാണ് (മൂന്നു വര്‍ഷം നീണ്ടുനിന്ന കോള്‍ഡ് എഫക്‌ട് ഉള്ളതാണത്). ഇപ്പോള്‍ താപം വര്‍ധിപ്പിക്കുന്ന എല്‍ നിനോ പ്രതിഭാസത്തിലേക്കു ഭൂമി കടക്കുകയാണ്. തത്ഫലമായി, ഗ്രഹം കൂടുതല്‍ ചൂടാകുമെന്നു ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.
നിലവിലെ ഏറ്റവും ചൂടേറിയ വര്‍ഷം 2016 ആയിരുന്നു. ശക്തമായ എല്‍ നിനോ പ്രതിഭാസത്തിനു ശേഷമാണ് അങ്ങനെ സംഭവിച്ചത്. സംഭവത്തിന് ശേഷമാണ്. വരാനിരിക്കുന്ന എല്‍ നിനോ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ 2024 ഇതുവരെയുള്ള ഏറ്റവും ചൂടേറിയ വര്‍ഷമായി മാറിയേക്കാമെന്ന് കാലാവസ്ഥശാസ്ത്രജ്ഞരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.