ഇടുക്കി: മൂന്ന് ഷട്ടറുകള്‍ ഉയർത്തിയിട്ടും ജലനിരപ്പ് കുറയാത്തതിനെ തുടർന്ന് ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2398 അടിയിൽ തുടരുന്നതിനാലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചത്. ഇടുക്കി ഡാമിൽ റൂൾ കർവ് പ്രകാരം ബ്ലൂ അലേർട്ട് 2391.31 അടിയും, റെഡ് അലേർട്ട് ലെവൽ 2397.31 ആണ്. മുല്ലപ്പെരിയാർ ഡാമില്‍ ജലനിരപ്പ് കൂടി 135 ‘അടിയിലെത്തി. മുല്ലപ്പെരിയാറിൽ ഒരു അടികൂടെ ഉയർന്നാൽ ആദ്യ ജാഗ്രത മുന്നറിയിപ്പ് നൽകും. ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.